8 : 25
وَٱتَّقُواْ فِتۡنَةٗ لَّا تُصِيبَنَّ ٱلَّذِينَ ظَلَمُواْ مِنكُمۡ خَآصَّةٗۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
Explanation & meanings · 1
- അക്രമങ്ങളൂം അനാശാസ്യ പ്രവണതകളും പ്രോത്സാഹിപ്പിക്കുകയോ അവയുടെ നേരെ നിസ്സംഗത നടിക്കുകയോ ചെയ്യാന്‍ ഒരു സത്യവിശ്വാസിക്കും പാടില്ല. അല്ലാഹുവിൻ്റെ പരീക്ഷണം അഥവാ ശിക്ഷ ചിലപ്പോള്‍ എല്ലാവരെയും ബാധിച്ചെന്നു വരും.