40 : 46
ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും.)
Explanation & meanings · 1
- മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്പ് വരെയുള്ള കാലത്താണ് അവര്‍ ഇപ്രകാരം രാവിലെയും വൈകുന്നേരവും നരകത്തിനു മുമ്പില്‍ ഹാജരാക്കപ്പെടുക. ഖബ്റിൽ അനുഗ്രഹങ്ങളോ ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്നതിനുള്ള തെളിവാണ് ഈ ആയത്ത്.