Skip to content
ബഖറഃ /

ആയത്ത് 184

2 : 184

ആയത്ത് 184 of ബഖറഃ (2 : 184). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

ബഖറഃ ആയത്തുകൾ 286
സൂറത്ത് · ബഖറഃ
മലയാളം · Kunhi
2 : 184

أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.

Explanation & meanings · 2
  1. ദുര്‍ബലര്‍, നിത്യരോഗികള്‍, വയോവൃദ്ധര്‍ തുടങ്ങിയവരാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും കൂടി ചില പണ്ഡിതന്മാര്‍ ഇതിൻ്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  2. 'ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം' എന്നതില്‍ കവിഞ്ഞ് ആരെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍ അത് ഉത്തമം തന്നെ എന്നര്‍ഥം.