Skip to content
البَقَرَة /

ആയത്ത് 176

2 : 176
البَقَرَة ആയത്തുകൾ 286
2 : 176

ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلۡكِتَٰبَ بِٱلۡحَقِّۗ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِي ٱلۡكِتَٰبِ لَفِي شِقَاقِۭ بَعِيدٖ

സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്‌. വേദഗ്രന്ഥത്തിന്‍റെ കാര്യത്തില്‍ ഭിന്നിച്ചവര്‍ (സത്യത്തില്‍ നിന്ന്‌) അകന്ന മാത്സര്യത്തിലാകുന്നു തീര്‍ച്ച.

Explanation & meanings · 1
  1. വേദക്കാരായ യഹൂദരെയും ക്രിസ്ത്യാനികളെയും സംബന്ധിച്ചിടത്തോളം സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കാത്തതല്ല പ്രശ്‌നം. നബി(ﷺ)യോടും ഖുര്‍ആനിനോടും സത്യവിശ്വാസികളോടും വേദക്കാരായ പുരോഹിതന്മാര്‍ പുലര്‍ത്തുന്ന മാത്സര്യബുദ്ധിയും അവരുടെ സ്വാര്‍ഥതാല്പര്യങ്ങളും സത്യത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുകയാണ്.