Skip to content
البَقَرَة /

ആയത്ത് 173

2 : 173

ആയത്ത് 173 of البَقَرَة (2 : 173). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

البَقَرَة ആയത്തുകൾ 286
2 : 173

إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيۡرِ ٱللَّهِۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവൻ്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

Explanation & meanings · 1
  1. അല്ലാഹു അല്ലാത്തവരുടെ പ്രീതി തേടിക്കൊണ്ട് അവര്‍ക്ക് നേര്‍ച്ചയായി പ്രഖ്യാപിക്കപ്പെട്ടതും, അവരുടെ പേരില്‍ ബലിയറുക്കപ്പെട്ടതുമായ മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ പാടില്ലെന്ന് ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു.