"സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക."
അബൂ മുഹമ്മദ്, നബി -ﷺ- യുടെ പേരമകനും സ്നേഹഭാജനവുമായ ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്:
"സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക."
«دَعْ مَا يَرِيبُك إلَى مَا لَا يَرِيبُكَ».
വാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... അത് ഉപേക്ഷിക്കുകയും, സംശയമില്ലാത്തതും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു.
സംശയമുള്ളത് ഉപേക്ഷിക്കുകയും ഉറപ്പുള്ളതിൽ നിലകൊള്ളുകയും ചെയ്യുക എന്നതായിരിക്കണം ഓരോ മുസ്‌ലിമിൻ്റെയും രീതി. തൻ്റെ ദീനീ കാര്യങ്ങളിൽ കൃത്യമായ അറിവും ഉൾക്കാഴ്ച്ചയും അവന് ഉണ്ടായിരിക്കേണ്ടതുണ്ട്.
ആശയക്കുഴപ്പമുള്ള കാര്യങ്ങളിൽ വീണുപോകുന്നതിൽ നിന്നുള്ള വിലക്ക്.
ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും നീ ആഗ്രഹിക്കുന്നുവെങ്കിൽ സംശയകരമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും അതിൻ്റെ ലാഞ്ചനയേൽക്കാതെ അകലം പാലിക്കുകയും ചെയ്യുക!
മനുഷ്യരുടെ മനസ്സിന് സമാധാനവും ചിന്തകൾക്ക് ആശ്വാസവും പകരുന്ന കാര്യങ്ങളാണ് റബ്ബ് അവരോട് കൽപ്പിച്ചത് എന്നത് അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ കാരുണ്യമാണ്. ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന എല്ലാം അവൻ അവരോട് വിലക്കിയിരിക്കുന്നു.
സുനനുന്നസാഈ (8/ 327) (5711).
സുനനുത്തിർമിദി (4/ 286) (2518).
മുസ്നദ് അഹ്മദ് (3/ 248) (1723).
കൂടുതൽ (5)
التحفة الربانية في شرح الأربعين حديثًا النووية.
لإسماعيل الأنصاري (ص29).
شرح الأربعين النووية.
لابن عثيمين (ص153).
فتح القوي المتين في شرح الأربعين وتتمة الخمسين للنووي وابن رجب (ص56).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
7 ഗ്രന്ഥങ്ങൾ- ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.التحقيق والإيضاح لكثير من مسائل الحج والعمرة والزيارة - النسخة المعتمدة{നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക.} [43].
- സകാത്ത്, നോമ്പ്; രണ്ട് ചെറു ലേഖനങ്ങൾفي فضل صيام رمضان وقيامه "നിനക്ക് സംശയമില്ലാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."[11]
കൂടുതൽ (5)
- الخطب المنبريةموسوعة الخطب المنبرية (القسم الثالث)«دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ»
- رياض الصالحينرياض الصالحين مع فوائد وهدايات - 3«دَعْ مَا يرِيبُكَ إلىٰ مَا لا يرِيبُكَ».
- مجموعة زاد التربية الإسلامية (2)1«دعْ ما يريبُك إلى ما لا يريبُك».
- مجموعة زاد الحديث(2)1قُلْتُ لِلْحَسَنِ بْنِ عَلِيٍّ رضي الله عنهما: مَا حَفِظْتَ مِنْ رَسُولِ اللَّهِ ﷺ ؟ قَالَ: حَفِظْتُ مِنْ رَسُولِ اللَّهِ ﷺ :«دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ»
- مجموعة زاد الحديث(2)1(دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ...)