നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الْقَزَعِ.
മുടിയുടെ ചില ഭാഗങ്ങൾ വടിക്കുകയും മറ്റു ചില ഭാഗങ്ങൾ വടിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയായ 'ഖസഅ്' നബി -ﷺ- വിലക്കിയിട്ടുണ്ട്. ഈ വിലക്ക് പുരുഷന്മാർക്കു മുഴുവൻ -അവരിലെ ചെറിയ കുട്ടികൾക്കും വലിയവർക്കും- ബാധകമാണ്. എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഭാഗികമായോ മുഴുവനായോ തലമുടി വടിച്ചു കളയുന്നത് അനുവദനീയമല്ല.
...:
ഒരു വ്യക്തിയുടെ ബാഹ്യമായ രൂപഭാവങ്ങൾക്ക് ഇസ്‌ലാമിക മതനിയമങ്ങൾ നൽകുന്ന പ്രാധാന്യം.
സ്വഹീഹുൽ ബുഖാരി (7/ 163) (5921).
സ്വഹീഹ് മുസ്ലിം (3/ 1675) (2120).
കൂടുതൽ (5)
نزهة المتقين (2/ 1126).
كنوز رياض الصالحين.
لمجموعة من الباحثين (19/ 380).
شرح رياض الصالحين.
لابن عثيمين (6/ 381).