Skip to content

ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

قَالَ النَّبِيُّ صلى الله عليه وسلم كَلِمَةً وَقُلْتُ أُخْرَى، قَالَ النَّبِيُّ صلى الله عليه وسلم: «مَنْ مَاتَ وَهُوَ يَدْعُو مِنْ دُونِ اللهِ نِدًّا دَخَلَ النَّارَ» وَقُلْتُ أَنَا: مَنْ مَاتَ وَهُوَ لَا يَدْعُو لِلهِ نِدًّا دَخَلَ الْجَنَّةَ.

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.

പദാർത്ഥങ്ങൾ

يدعو: يشمل نوعي الدعاء وهما: دعاء العبادة ودعاء المسألة.

ندًّا: الند: هو الشبيه والنظير في الألوهية أو الربوبية أو الأسماء والصفات.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

പ്രാർത്ഥന ആരാധനയാണ്; അത് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാൻ പാടില്ല.

തൗഹീദിൻ്റെ ശ്രേഷ്ഠത. ആരെങ്കിലും തൗഹീദുള്ളവനായി മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ അവൻ്റെ തിന്മകളുടെ പേരിൽ ചിലപ്പോൾ അവൻ ശിക്ഷിക്കപ്പെട്ടേക്കാം.

ശിർക്കിൻ്റെ ഗൗരവം; ശിർക്ക് ചെയ്യുന്നവനായി കൊണ്ട് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്.

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (6/ 23) (4497).

സ്വഹീഹ് മുസ്ലിം (1/ 94) (92).

കൂടുതൽ (10)

فتح المجيد شرح كتاب التوحيد.

لعبد الرحمن التميمي (ص76).

القول المفيد على كتاب التوحيد.

لابن عثيمين (1/ 120).

الملخص في شرح كتاب التوحيد.

لصالح الفوزان (ص47).

الجديد في شرح كتاب التوحيد.

لمحمد القرعاوي (ص59).

التمهيد لشرح كتاب التوحيد.

لصالح آل الشيخ (ص42).