Skip to content
അഅ്റാഫ് /

ആയത്ത് 155

7 : 155

ആയത്ത് 155 of അഅ്റാഫ് (7 : 155). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

അഅ്റാഫ് ആയത്തുകൾ 206
7 : 155

وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ

നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍.

Explanation & meanings · 1
  1. നിശ്ചിത ദിവസങ്ങള്‍ സീനാ പര്‍വതത്തില്‍ പ്രാര്‍ത്ഥനാ നിരതനായി കഴിച്ചുകൂട്ടാന്‍ മൂസാ നബി(عليه السلام) പോകുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുത്ത 70 പേരെ കൂടെ കൊണ്ടുപോയിരുന്നു. അവരാണ് പിടിച്ചു കുലുക്കപ്പെട്ടത്. ഈ സംഭവം അവര്‍ കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ച സംഭവത്തിന് ശേഷമാണെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം.