Skip to content
النِّسَاء /

ആയത്ത് 8

4 : 8

ആയത്ത് 8 of النِّسَاء (4 : 8). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النِّسَاء ആയത്തുകൾ 176
4 : 8

وَإِذَا حَضَرَ ٱلۡقِسۡمَةَ أُوْلُواْ ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينُ فَٱرۡزُقُوهُم مِّنۡهُ وَقُولُواْ لَهُمۡ قَوۡلٗا مَّعۡرُوفٗا

(സ്വത്ത്‌) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു

Explanation & meanings · 1
  1. അനന്തരാവകാശ നിയമപ്രകാരം അവകാശം ലഭിക്കാത്ത ചില ബന്ധുക്കള്‍ -വിശിഷ്യാ അനാഥകളും അഗതികളുമായിട്ടുള്ളവര്‍ -പരേതന് ശേഷം ആശ്രയം നഷ്ടപ്പെട്ടവരായി ഉണ്ടായേക്കാം. സ്വത്തു ഭാഗിച്ചെടുക്കുന്ന നിയമാനുസൃത അവകാശികള്‍ ഇത്തരക്കാര്‍ക്ക് ന്യായമായ വിഹിതം നല്‍കേണ്ടതാണെന്ന് ഈ വചനം പഠിപ്പിക്കുന്നു.