Skip to content
النِّسَاء /

ആയത്ത് 9

4 : 9
النِّسَاء ആയത്തുകൾ 176
4 : 9

وَلۡيَخۡشَ ٱلَّذِينَ لَوۡ تَرَكُواْ مِنۡ خَلۡفِهِمۡ ذُرِّيَّةٗ ضِعَٰفًا خَافُواْ عَلَيۡهِمۡ فَلۡيَتَّقُواْ ٱللَّهَ وَلۡيَقُولُواْ قَوۡلٗا سَدِيدًا

തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്‌) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.

Explanation & meanings · 1
  1. താന്‍ മരിക്കുകയും തന്‍റെ മക്കള്‍ അനാഥരായിട്ട് അവര്‍ ആരുടെയെങ്കിലും ദ്രോഹത്തിനും ചൂഷണത്തിനും ഇരയായിത്തീരുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാളും അത് ഇഷ്ടപ്പെടുകയില്ല. മറ്റൊരാളുടെ അനാഥക്കുട്ടികള്‍ തന്‍റെ സംരക്ഷണത്തില്‍ വരുമ്പോള്‍ സ്വന്തം മക്കള്‍ക്ക് സംഭവിച്ചേക്കാവുന്ന ഈ അവസ്ഥയെപ്പറ്റിയുള്ള ചിന്ത ഏതൊരാളെയും നീതിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പര്യാപ്തമായിരിക്കേണ്ടതാണ്.