33 : 28
يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحٗا جَمِيلٗا
നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.
Explanation & meanings · 1
- പ്രവാചകപത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്. അവര്‍ക്ക് മഹത്തായ പല ചുമതലകളും നിര്‍വ്വഹിക്കാനുണ്ട്. മറ്റു സ്ത്രീകളെപോലെ ഐഹികജീവിതാലങ്കാരങ്ങള്‍ ലക്ഷ്യമാക്കുന്നവരായിരിക്കരുത് അവര്‍. ഭൗതികതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് അല്ലാഹു നബി (ﷺ) മുഖേന അവരെ അറിയിക്കുന്നത്.