3 : 125
بَلَىٰٓۚ إِن تَصۡبِرُواْ وَتَتَّقُواْ وَيَأۡتُوكُم مِّن فَوۡرِهِمۡ هَٰذَا يُمۡدِدۡكُمۡ رَبُّكُم بِخَمۡسَةِ ءَالَٰفٖ مِّنَ ٱلۡمَلَٰٓئِكَةِ مُسَوِّمِينَ
(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.
Explanation & meanings · 1
- ബദ്‌റില്‍ മലക്കുകളുടെ പിന്‍ബലം അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ചത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. അവന്‍ വാഗ്ദാനം നിറവേറ്റുന്നത് ആവശ്യത്തിന്‍റെ തോതനുസരിച്ചാണ്. എത്ര മലക്കുകളെയാണ് ബദ്‌റില്‍ നിയോഗിച്ചതെന്നോ, അവര്‍ യുദ്ധത്തില്‍ ഏതു തരത്തിലുള്ള പങ്കാണ് വഹിച്ചതെന്നോ വ്യക്തമാക്കുന്ന സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്ല.