2 : 73
فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ
അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിൻ്റെ (പശുവിൻ്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവൻ്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.
Explanation & meanings · 1
- അങ്ങനെ ആ കൊല്ലപ്പെട്ട വ്യക്തിയുടെ ജഡത്തില്‍ പശുവിൻ്റെ ശരീരഭാഗംകൊണ്ട് അടിച്ചപ്പോള്‍ അല്ലാഹു അയാളെ പുനര്‍ജീവിപ്പിച്ചു. ഒരു ദൃഷ്ടാന്തമെന്ന നിലയ്ക്കാണ് അല്ലാഹു ഇത് കാണിച്ചത്. അല്ലാഹുവില്‍നിന്ന് യാതൊന്നും മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഉയിര്‍ത്തെഴുന്നേല്പും പരലോക ജീവിതവും അനിഷേധ്യയാഥാര്‍ഥ്യമാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്.