19 : 28
يَٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا
ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
Explanation & meanings · 1
- ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹാറൂന്‍ മൂസാ നബി (عليه السلام) യുടെ സഹോദരനായ ഹാറൂനല്ല. സ്വാലിഹായ മറ്റൊരാളാണ്. മർയം (عليها السلام) അദ്ദേഹത്തോട് ആരാധനയിൽ വളരെയേറെ സാദൃശ്യമുള്ളവരായിരുന്നു.