Skip to content
ഇസ്റാഅ് /

ആയത്ത് 28

17 : 28

ആയത്ത് 28 of ഇസ്റാഅ് (17 : 28). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

ഇസ്റാഅ് ആയത്തുകൾ 111
17 : 28

وَإِمَّا تُعۡرِضَنَّ عَنۡهُمُ ٱبۡتِغَآءَ رَحۡمَةٖ مِّن رَّبِّكَ تَرۡجُوهَا فَقُل لَّهُمۡ قَوۡلٗا مَّيۡسُورٗا

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൗമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക.

Explanation & meanings · 1
  1. മേല്‍പറഞ്ഞവരുടെ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റിക്കൊടുക്കാന്‍ നിനക്ക് കഴിയാതെ വരുന്നപക്ഷം അവരുടെ അപേക്ഷ അവഗണിക്കേണ്ടി വന്നേക്കും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും, അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കുന്ന പക്ഷം അവരുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന ആഗ്രഹമുണ്ടായിരിക്കണം. അവര്‍ക്ക് സൗമ്യമായ ഭാഷയില്‍ മറുപടി നല്‍കുകയും വേണം.