Skip to content
النَّحل /

ആയത്ത് 59

16 : 59
النَّحل ആയത്തുകൾ 128
സൂറത്ത് · النَّحل
മലയാളം · Kunhi
16 : 59

يَتَوَٰرَىٰ مِنَ ٱلۡقَوۡمِ مِن سُوٓءِ مَا بُشِّرَ بِهِۦٓۚ أَيُمۡسِكُهُۥ عَلَىٰ هُونٍ أَمۡ يَدُسُّهُۥ فِي ٱلتُّرَابِۗ أَلَا سَآءَ مَا يَحۡكُمُونَ

അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!

Explanation & meanings · 1
  1. തനിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നുവെന്ന് അറിഞ്ഞാല്‍ അപമാനഭാരത്താല്‍ വീട്ടില്‍ ഒളിച്ചിരിക്കുന്ന അതേ വ്യക്തിയാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് പെണ്‍മക്കളാണുളളതെന്ന് വാദിക്കുന്നത്. തനിക്ക് അഹിതമായിട്ടുളളത് അല്ലാഹുവിൻ്റെ പേരില്‍ ആരോപിക്കുമ്പോള്‍ അവന്‍ അല്ലാഹുവിൻ്റെ മഹത്വം ഗൗനിക്കൂന്നേയില്ല.