Skip to content
النَّحل /

ആയത്ത് 21

16 : 21
النَّحل ആയത്തുകൾ 128
സൂറത്ത് · النَّحل
മലയാളം · Kunhi
16 : 21

أَمۡوَٰتٌ غَيۡرُ أَحۡيَآءٖۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ

അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.

Explanation & meanings · 1
  1. എല്ലാവിധ ആഗ്രഹങ്ങളും സാധിച്ചു കിട്ടാന്‍ വേണ്ടി ശവകുടീരങ്ങള്‍ തേടിപ്പോവുകയും പരേതാത്മാക്കളോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണല്ലോ മതവിശ്വാസികളില്‍ പലരും. എന്നാല്‍, അല്ലാഹു പറയുന്നത് മരിച്ചവര്‍ക്ക് സ്വന്തം കാര്യത്തില്‍ പോലും യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും, സ്വന്തം ഭാഗധേയത്തെപ്പറ്റി പോലും അവര്‍ക്ക് അറിയാന്‍ കഴിയില്ലെന്നുമാണ്. എന്നിട്ടല്ലേ മറ്റുളളവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കല്‍!