13 : 15
وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു).
Explanation & meanings · 1
- രാവിലെയും വൈകുന്നേരവും അവരുടെ നിഴലുകള്‍ നീളുന്നതും ചുരുങ്ങുന്നതും അവരുടെ തീരുമാനമനുസരിച്ചല്ല; അല്ലാഹുവിൻ്റെ നിയമമനുസരിച്ചാണ്. നിഴലുകള്‍ തിരിയുന്നത് അവര്‍ തിരിയുന്ന ദിശയിലേക്കല്ല, അല്ലാഹു നിശ്ചയിച്ച ഭാഗത്തേക്കാണ്.