Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക." അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അങ്ങനെ ഞങ്ങൾ ശാമിലേക്ക് ചെന്നപ്പോൾ അവിടെയുള്ള മൂത്രപ്പുരകൾ ഖിബ്‌ലയുടെ നേർക്ക് നിർമിക്കപ്പെട്ടതായി കണ്ടു. അവിടെ ഞങ്ങൾ (ഖിബ്‌ലയുടെ ദിശയിൽ നിന്ന്) ചെരിഞ്ഞിരിക്കുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത തൻ്റെ ചെറിയ കുഞ്ഞുമായി ഒരിക്കൽ അവർ നബി (ﷺ) യുടെ അടുത്ത് വന്നു. നബി (ﷺ) അവരുടെ കുട്ടിയെ തന്റെ മടിയിലിരുത്തിയപ്പോൾ, അവൻ നബി (ﷺ) യുടെ മടിയിൽ മൂത്രമൊഴിച്ചു. അപ്പോൾ നബി (ﷺ) വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അവിടുന്ന് വെള്ളം (മൂത്രമായ ഭാഗത്ത്) കുടയുക മാത്രമാണ് ചെയ്തത്; കഴുകിയില്ല.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഞാൻ ധാരാളമായി മദ്‌യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്‌വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.” ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നീ വുദൂഅ് ചെയ്യുകയും നിൻ്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നിന്ന് നായ കുടിച്ചാൽ അവൻ ഏഴു തവണ അത് കഴുകട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
മദീനയിലെ വഴികളിലൊന്നിൽ വെച്ച് അദ്ദേഹത്തെ നബി -ﷺ- കണ്ടുമുട്ടി; (ആ സമയം അബൂഹുറൈറ) ജനാബത്തുകാരനായിരുന്നു. അദ്ദേഹം പതിയെ വലിഞ്ഞു പോവുകയും (ജനാബത്തിൽ നിന്ന്) കുളിക്കുകയും ചെയ്തു. നബി -ﷺ- അബൂ ഹുറൈറയെ അന്വേഷിച്ചു. അദ്ദേഹം വന്നപ്പോൾ അവിടുന്ന് പറഞ്ഞു: "ഹേ അബൂഹുറൈറ! നീ എവിടെയായിരുന്നു?!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്നെ കണ്ടുമുട്ടിയ സന്ദർഭത്തിൽ ഞാൻ ജനാബത്തുകാരനായിരുന്നു. കുളിക്കാതെ താങ്കളോടൊപ്പം ഇരിക്കുന്നതിൽ എനിക്ക് തൃപ്തിയുണ്ടായിരുന്നില്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും ഒരു കുന്തവും വഹിച്ചു നിൽക്കുമായിരുന്നു. അവിടുന്ന് ആ വെള്ളത്തിൽ നിന്നായിരുന്നു ശുദ്ധി വരുത്തിയിരുന്നത്.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്