Skip to content

അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:

"അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകൾ നാലെണ്ണമാണ്. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവയാണവ. അവയിൽ ഏതു കൊണ്ട് നീ ആരംഭിച്ചാലും കുഴപ്പമില്ല."

«أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ».

ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
സ്വീകാര്യയോഗ്യമായത്
വിശദീകരണം

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണെന്ന് നബി ﷺ അറിയിക്കുന്നു: സുബ്ഹാനല്ലാഹ്: എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ അങ്ങേയറ്റം പരിപൂർണനാണെന്ന് വിശേഷിപ്പിക്കലാണ് ഹംദിൻ്റെ ഉദ്ദേശ്യം. ലാ ഇലാഹ ഇല്ലല്ലാഹ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹു അക്ബർ: അല്ലാഹുവാണ് എല്ലാത്തിനേക്കാളും ഏറ്റവും ഔന്നത്യവും പ്രതാപവും മഹത്വവും ഉള്ളവനെന്ന പ്രഖ്യാപനമാണ് അതിൻ്റെ ഉദ്ദേശ്യം. ഹദീഥിൽ പറയപ്പെട്ട വാക്കുകൾ അതേ ക്രമത്തിൽ പറഞ്ഞാലേ പ്രതിഫലം ലഭിക്കൂ എന്നില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

ഇസ്‌ലാമിക മതവിധികളിലെ ലാളിത്യവും എളുപ്പവും നോക്കൂ; ഈ വാക്കുകളിൽ ഏതു കൊണ്ടും ആരംഭിക്കുന്നത് അവന് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല എന്ന് നബി ﷺ പ്രത്യേകം അറിയിക്കുന്നു.

പരിശോധകൻ

സ്വഹീഹ് മുസ്ലിം (3/ 1685) (2137).

(4/ 2093) (2731).

(4/ 2072) (2695).

കൂടുതൽ (8)

توضيح الأحكام من بلوغ المرام.

للبسام (7/ 540).

منحة العلام في شرح بلوغ المرام.

لعبد الله الفوزان (10/ 411).

فتح ذي الجلال والإكرام.

لابن عثيمين (6/ 477).

سبل السلام بشرح بلوغ المرام.

للصنعاني (2/ 706).