Skip to content
الأعرَاف /

ആയത്ത് 92

7 : 92
الأعرَاف ആയത്തുകൾ 206
7 : 92

ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ

ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.

Explanation & meanings · 1
  1. ശുഐബ്‌ നബി(عليه السلام)യെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ അങ്ങനെ ഈ ദുനിയാവില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ടു. അവരുടെ വസതികളും കൃഷിയിടങ്ങളുമടക്കം ജനവാസത്തിൻ്റെ അടയാളങ്ങളൊക്കെ നാമാവശേഷമായി. ശുഐബ്‌ നബി(عليه السلام) യെ പിന്‍പറ്റുന്നവരൊക്കെ നഷ്ടക്കാരായിരിക്കുമെന്ന് വീമ്പിളക്കിയവര്‍ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരായിത്തീര്‍ന്നു.