Skip to content
الأحقَاف /

ആയത്ത് 21

46 : 21

ആയത്ത് 21 of الأحقَاف (46 : 21). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الأحقَاف ആയത്തുകൾ 35
46 : 21

۞ وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ

ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നല്‍കിയത്‌.)

Explanation & meanings · 1
  1. അറേബ്യയുടെ തെക്കുഭാഗത്ത് ഹദര്‍മൗത്തിലെ മണല്‍ക്കുന്നുകള്‍ നിറഞ്ഞ പ്രദേശത്ത് (അഹ്ഖാഫ്) ആയിരുന്നു ആദ് സമുദായം താമസിച്ചിരുന്നത്. അവിടേക്കാണ് ഹൂദ് നബി (عليه السلام) നിയോഗിക്കപ്പെട്ടിരുന്നത്.