Skip to content
الزُّخرُف /

ആയത്ത് 15

43 : 15
الزُّخرُف ആയത്തുകൾ 89
43 : 15

وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

Explanation & meanings · 1
  1. സൃഷ്ടികള്‍ സ്രഷ്ടാവില്‍ നിന്ന് തികച്ചും വ്യത്യസ്തരത്രെ. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വിശ്വസിക്കുന്നവരും, യേശുക്രിസ്തു അല്ലാഹുവിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നവരും ചെയ്യുന്നത് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അസ്തിത്വത്തെ കൂട്ടിക്കുഴക്കുകയെന്ന മഹാപരാധമത്രെ.