Skip to content
النِّسَاء /

ആയത്ത് 46

4 : 46

ആയത്ത് 46 of النِّسَاء (4 : 46). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

النِّسَاء ആയത്തുകൾ 176
4 : 46

مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعۡنَا وَعَصَيۡنَا وَٱسۡمَعۡ غَيۡرَ مُسۡمَعٖ وَرَٰعِنَا لَيَّۢا بِأَلۡسِنَتِهِمۡ وَطَعۡنٗا فِي ٱلدِّينِۚ وَلَوۡ أَنَّهُمۡ قَالُواْ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَيۡرٗا لَّهُمۡ وَأَقۡوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا يُؤۡمِنُونَ إِلَّا قَلِيلٗا

യഹൂദരില്‍പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും 'സമിഅ്നാ വഅസൈനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു. 'സമിഅ്നാ വഅത്വഅ്നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും 'ഇസ്മഅ്' (കേള്‍ക്കണേ) എന്നും 'ഉന്‍ളുര്‍നാ' (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.

Explanation & meanings · 1
  1. റസൂല്‍ (ﷺ) വല്ലതും ആജ്ഞാപിച്ചാല്‍ സത്യവിശ്വാസികള്‍ 'സമിഅ്‌നാ വഅതഅ്‌നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്ന് പറയുമായിരുന്നു. എന്നാല്‍ യഹൂദന്‍മാര്‍ ഇതില്‍ തന്ത്രപൂര്‍വം മാറ്റം വരുത്തി 'സമിഅ്‌നാ വഅസൈനാ' (ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു) എന്നാക്കിയിട്ട് നബി(ﷺ)യെയും സത്യവിശ്വാസികളെയും പരിഹസിക്കുകയാണ് ചെയ്തിരുന്നത്. 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നത് ദ്വയാർത്ഥമുള്ള ഒരു പ്രാർത്ഥനയാണ്. 'കേൾക്കുക, കേൾക്കാൻ കൊള്ളാത്തതൊന്നും താങ്കൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ' എന്നും 'കേൾക്കുക, നിനക്ക് കേൾക്കാൻ സാധിക്കാതിരിക്കട്ടെ' എന്നും അതിന് അർഥം കൽപിക്കാവുന്നതാണ്. 'റാഇനാ' എന്ന വാക്കിനെപ്പറ്റി 2:104 ലെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.