36 : 80
ٱلَّذِي جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلۡأَخۡضَرِ نَارٗا فَإِذَآ أَنتُم مِّنۡهُ تُوقِدُونَ
പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു.
Explanation & meanings · 1
- മരക്കഷ്ണങ്ങള്‍ തമ്മില്‍ ഉരസിയാണ് ആദിമനുഷ്യര്‍ തീ ഉണ്ടാക്കിയത്. മാത്രമല്ല, വെള്ളമിറ്റു വീഴുന്ന അത്രയും പച്ചയായ ചില മരങ്ങളുണ്ട്. എന്നാൽ അവ തമ്മിലുരച്ചാൽ തീ പാറും. അറബികൾക്ക് അത്തരം മരങ്ങൾ പരിചയമുണ്ടായിരുന്നു.