30 : 18
وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ
ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)
Explanation & meanings · 1
- ദിനരാത്രങ്ങളിലെ നിശ്ചിതസമയങ്ങളില്‍ അല്ലാഹുവിന്റെ സ്‌തോത്രകീര്‍ത്തനങ്ങളടങ്ങുന്ന നമസ്‌കാരം നിര്‍വ്വഹിക്കാനാണ് 17,18 വചനങ്ങള്‍ അനുശാസിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. സന്ധ്യാവേളയില്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍, പ്രഭാതവേളയില്‍ സുബ്ഹ് നമസ്‌കാരം, സായാഹ്നത്തില്‍ അസ്‌ര്‍ നമസ്‌കാരം, ഉച്ചതിരിയുമ്പോള്‍ ദ്വുഹ്ര്‍ നമസ്‌കാരം.