Skip to content
مَريَم /

ആയത്ത് 37

19 : 37

ആയത്ത് 37 of مَريَم (19 : 37). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

مَريَم ആയത്തുകൾ 98
സൂറത്ത് · مَريَم
മലയാളം · Kunhi
19 : 37

فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ

എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.

Explanation & meanings · 1
  1. ഇസ്‌റാഈല്യരില്‍ ഒരു വിഭാഗം ഈസാ നബി(عليه السلام)യില്‍ വിശ്വസിച്ചു. മറ്റു ചിലർ അവിശ്വസിച്ചു. ചിലർ ഈസാ നബി അല്ലാഹുവിൻ്റെ പുത്രനാണെന്നും, മറ്റു ചിലർ ഈസാ നബി(عليه السلام) തന്നെയാണ് അല്ലാഹുവെന്നും വാദിച്ചു. മറ്റു ചിലർ ത്രിയേകത്വം ജല്പിച്ചു. യഹൂദികൾ ഈസാ നബി(عليه السلام) യെ നിഷേധിക്കുകയും മോശമായ ആരോപണങ്ങൾ അവിടുത്തെക്കുറിച്ചും മാതാവ് മർയമിനെക്കുറിച്ചും പറഞ്ഞുണ്ടാക്കുകയും ചെയ്തു.