11 : 77
وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ
നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു.
Explanation & meanings · 1
- കാണാന്‍ കൊളളാവുന്ന ആരെയും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന ആ അധമന്മാര്‍ തന്‍റെ അതിഥികളെയും അപമാനിക്കുമോ എന്നതായിരുന്നു ലൂത്വ് നബി(عليه السلام)യുടെ ആശങ്ക.