Skip to content
يُونس /

ആയത്ത് 16

10 : 16
يُونس ആയത്തുകൾ 109
സൂറത്ത് · يُونس
മലയാളം · Kunhi
10 : 16

قُل لَّوۡ شَآءَ ٱللَّهُ مَا تَلَوۡتُهُۥ عَلَيۡكُمۡ وَلَآ أَدۡرَىٰكُم بِهِۦۖ فَقَدۡ لَبِثۡتُ فِيكُمۡ عُمُرٗا مِّن قَبۡلِهِۦٓۚ أَفَلَا تَعۡقِلُونَ

പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഞാനിത് ഓതികേള്‍പിക്കുകയോ, നിങ്ങളെ അവന്‍ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

Explanation & meanings · 1
  1. നാല്പതാം വയസ്സിലാണ് മുഹമ്മദ് നബി(ﷺ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നു മുതലാണ് അദ്ദേഹത്തിന് അല്ലാഹുവിൻ്റെ സന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. അതിന്നുമുമ്പുളള അദ്ദേഹത്തിൻ്റെ ജീവിതം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. അല്ലാഹുവിനെയോ വേദത്തെയോ പറ്റി അന്നൊന്നും നബി (ﷺ) അവരോട് യാതൊന്നും സംസാരിച്ചിരുന്നില്ല.