عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Fon Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Türkmen - Turkmen Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
ഫലങ്ങൾ ഫിൽറ്റർ ചെയ്യുക
839 കാർഡുകൾ
التصنيف الشرعي
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
ബാക്കി സ്രോതസ്സുകൾ കാണിക്കുക
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (234)
"സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: "നിങ്ങൾക്ക് ഞാൻ എന്തെങ്കിലും അധികമായി നൽകണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നുവോ?!" അവർ പറയും: "നീ ഞങ്ങളുടെ മുഖം ശുഭ്രമാക്കിയില്ലേ?! ഞങ്ങളെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?!" അപ്പോൾ അല്ലാഹു അവൻ്റെ മറ നീക്കുന്നതാണ്. തങ്ങളുടെ റബ്ബിനെ ദർശിക്കുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് നൽകപ്പെട്ടിട്ടില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
التصنيف الشرعيصفات الجنة والنار
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
التصنيف الشرعيالوقف، وجوب الزكاة وحكم تاركها، الحياة الآخرة
"കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും. ഏത് ഹൃദയമാണോ അതിൽ സ്വാധീനിക്കപ്പെടുന്നത് അവിടെ ഒരു കറുത്ത പുള്ളി വീഴും. ഏത് ഹൃദയമാണോ അതിനെ നിരസിക്കുന്നത്, അതിൽ ഒരു വെളുത്ത പുള്ളിയും വീഴും. അങ്ങനെ ഹൃദയങ്ങൾ രണ്ട് തരമായി മാറും. ഒന്ന് മിനുസമുള്ള വെള്ളപ്പാറ പോലെ; ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം ഫിത്നകൾ അതിനെ പരുക്കേൽപ്പിക്കുകയില്ല. രണ്ടാമത്തേത്, കമിഴ്ത്തി വെച്ച കറുത്ത ഒരു കൂജ പോലെയുമാകും. നന്മയെ നന്മയായോ തിന്മയെ തിന്മയായോ അത് തിരിച്ചറിയുകയില്ല; അതിൻ്റെ ദേഹേഛകൾ വലിച്ചെടുത്തതല്ലാതെ."
ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "എന്നാൽ താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ അടച്ചിട്ട ഒരു വാതിലുണ്ട്; അത് പൊളിക്കപ്പെടാനായിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് പൊളിക്കപ്പെടുക തന്നെയാണോ ചെയ്യുക; ആ വാതിൽ തുറക്കപ്പെടുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ അത് തിരിച്ചടക്കാൻ സാധിക്കുമായിരുന്നു."
ഞാൻ (ഹുദൈഫ) പറഞ്ഞു: "അല്ല! അത് തകർക്കപ്പെടുകയാണുണ്ടാവുക." വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യാനിരിക്കുന്ന ഒരു വ്യക്തിയാണ് ആ വാതിൽ കൊണ്ട് ഉദ്ദേശ്യം എന്നും, ഈ പറഞ്ഞത് യാതൊരു അസത്യവും കലരാത്ത ഹദീഥാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
(ഹദീഥിൻ്റെ നിവേദകരിൽ പെട്ട) അബൂ ഖാലിദ് പറയുന്നു: ഞാൻ സഅ്ദിനോട് ചോദിച്ചു: "ഹദീഥിൽ 'അസ്വദ് മുർബാദ്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്താണ്?" അദ്ദേഹം പറഞ്ഞു: "കറുപ്പിനിടയിലെ തിളങ്ങുന്ന വെളുപ്പാണത്." ഞാൻ ചോദിച്ചു: "കമിഴ്ത്തി വെച്ച കൂജ" എന്നതിൻ്റെ ഉദ്ദേശ്യമെന്താണ്?" അദ്ദേഹം പറഞ്ഞു: "അത് തലതിരിച്ചു വെച്ചിരിക്കുന്നു എന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
التصنيف الشرعيذَمُّ الهوى والشَّهوات
"ഒരു മുഅ്മിൻ തൻ്റെ ദീനിൻ്റെ കാര്യത്തിൽ വിശാലതയിലായിരിക്കും; നിഷിദ്ധമായ രക്തം അവൻ്റെ കയ്യിൽ പുരളുന്നത് വരെ."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
التصنيف الشرعيالجنايات
ഞങ്ങൾ നബി -ﷺ- യുടെ ചുറ്റും സംഘമായി ഇരിക്കുന്ന വേളയിൽ -ഞങ്ങളുടെ കൂട്ടത്തിൽ അബൂബക്റും ഉമറും -رَضِيَ اللَّهُ عَنْهُمَا- ഉണ്ട്- അവിടുന്ന് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു പോയി. അവിടുന്ന് മടങ്ങി വരാൻ വൈകിയപ്പോൾ അവിടുത്തെ എന്തെങ്കിലും പ്രയാസം ബാധിച്ചോ എന്ന് ഞങ്ങൾ പേടിച്ചു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനായിരുന്നു.
അങ്ങനെ ഞാൻ നബി -ﷺ- യെ അന്വേഷിച്ചു പുറപ്പെട്ടു. ബനുന്നജ്ജാറുകാരിൽ പെട്ട ഒരു അൻസ്വാരിയുടെ തോട്ടത്തിനരികെ ഞാനെത്തി. അവിടേക്ക് പ്രവേശിക്കാൻ ഒരു വാതിൽ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഞാൻ ആ തോട്ടത്തിന് ചുറ്റും കറങ്ങിനോക്കി. എന്നാൽ എനിക്ക് ഒരു വാതിലും കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ ഒരു ചെറിയ കനാൽ തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്ന് അതിനുള്ളിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു. ഞാൻ അതിലൂടെ തോട്ടത്തിലേക്ക് ഞൂണ്ടുകടന്നു. അങ്ങനെ നബി -ﷺ- യുടെ അരികിൽ ഞാൻ പ്രവേശിച്ചു.
(എന്നെ കണ്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "അബൂ ഹുറൈറയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് ചോദിച്ചു: "എന്താണ് കാര്യം?" ഞാൻ പറഞ്ഞു: "അങ്ങ് ഞങ്ങൾക്കിടയിലായിരുന്നല്ലോ. എന്നാൽ ഞങ്ങളുടെ അരികിൽ നിന്ന് പോയതിന് ശേഷം അങ്ങ് തിരിച്ചു വരാൻ വൈകിയപ്പോൾ എന്തെങ്കിലും പ്രയാസം അങ്ങേക്ക് ബാധിച്ചോ എന്ന് ഞങ്ങൾ ഭയന്നു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനാണ്. അങ്ങനെ ഞാൻ ഈ തോട്ടത്തിൽ (അങ്ങയെ അന്വേഷിച്ചു) വന്നെത്തിയതാണ്. കുറുക്കൻ ഞൂണ്ടുകടക്കുന്നതു പോലെയാണ് ഞാൻ ഇതിനുള്ളിലേക്ക് കയറിയത്. എൻ്റെ പിറകിൽ (വാർത്ത അറിയാനിരിക്കുന്ന) മറ്റു ജനങ്ങളുമുണ്ട്."
അപ്പോൾ അവിടുത്തെ രണ്ട് ചെരുപ്പുകളും എൻ്റെ പക്കൽ തന്നു കൊണ്ട് നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക! ഈ തോട്ടത്തിനപ്പുറം 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവനെ നീ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളുക."
അങ്ങനെ (അവിടെ നിന്നിറങ്ങിയ ശേഷം) ഞാൻ ആദ്യം കണ്ട വ്യക്തി ഉമർ ബ്നുൽ ഖത്താബായിരുന്നു. അദ്ദേഹം ചോദിച്ചു: "എന്താണ് അബൂ ഹുറൈറ! ഈ രണ്ടു ചെരുപ്പുകൾ?" ഞാൻ പറഞ്ഞു: "ഇവ രണ്ടും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചെരുപ്പുകളാണ്. അവിടുന്ന് ഇവ രണ്ടും തന്നു കൊണ്ട് എന്നെ നിയോഗിച്ചിരിക്കുകയാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവന് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളാൻ വേണ്ടി..."
അപ്പോൾ ഉമർ തൻ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലൊരടി വെച്ചു തന്നു. ഞാൻ പിറകുവശം കുത്തി താഴെവീണു പോയി! അദ്ദേഹം പറഞ്ഞു: "അബൂ ഹുറൈറ! തിരിച്ചു പോവുക!" ഞാൻ നബി -ﷺ- യുടെ അരികിലേക്ക് മടങ്ങിച്ചെന്നു; എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എൻ്റെ പിറകെ തന്നെ ഉമറും ഉണ്ടായിരുന്നു; ഞാൻ നോക്കിയപ്പോൾ അദ്ദേഹമതാ പിറകിൽ!
നബി -ﷺ- ചോദിച്ചു: "എന്തു പറ്റി അബൂ ഹുറൈറ?!" ഞാൻ പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടുമുട്ടി; അങ്ങ് എന്നെ നിയോഗിച്ച കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ എൻ്റെ നെഞ്ചിൽ അദ്ദേഹം അടിക്കുകയാണ് ചെയ്തത്; (അതു കാരണം) ഞാൻ പിറകുവശം കുത്തി വീണുപോയി."
നബി -ﷺ- ചോദിച്ചു: "ഉമർ! എന്തിനാണ് നീയങ്ങനെ ചെയ്തത്?"
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് ബലിയായിരിക്കട്ടെ! അങ്ങയുടെ രണ്ട് ചെരുപ്പുകൾ നൽകിക്കൊണ്ട് അബൂ ഹുറൈറയെ അങ്ങ് നിയോഗിക്കുകയുണ്ടായോ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുന്നതിന് വേണ്ടി?"
നബി -ﷺ- പറഞ്ഞു: "അതെ!" ഉമർ പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്! ജനങ്ങൾ അതിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെ വിട്ടേക്കുക. അവർ പ്രവർത്തനങ്ങൾ ചെയ്യട്ടെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അവരെ അങ്ങനെ വിട്ടേക്കുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
التصنيف الشرعيتوحيد الألوهية
"നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്."
ഹസൻ(നല്ലത്) (ബുഖാരി അദബുൽ മുഫ്റദിൽ, അബൂയഅ്ലാ, ബൈഹഖി)
التصنيف الشرعيالهبة والعطية
"അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്; (അയാളുടെ തിന്മകൾ രേഖപ്പെടുത്തിയ) തൊണ്ണൂറ്റി ഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ നിരത്തപ്പെടും. അതിലെ ഓരോ ഏടും കണ്ണെത്തുംദൂരം വരെയുണ്ട്. ശേഷം അയാളോട് ചോദിക്കും: "ഇതിൽ എന്തെങ്കിലുമൊന്ന് നീ നിഷേധിക്കുന്നുണ്ടോ? (പ്രവർത്തനങ്ങൾ) രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അനീതി കാണിച്ചിട്ടുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അല്ലാഹു ചോദിക്കും: "നിനക്ക് എന്തെങ്കിലും ന്യായമുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: "എങ്കിൽ നിനക്കായി എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം കാണിക്കപ്പെടുന്നതല്ല." അങ്ങനെ ഒരു 'കാർഡ്' (ചീട്ട്) പുറത്തെടുക്കപ്പെടും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നാണ് അതിലുള്ളത്." ശേഷം (അല്ലാഹു) പറയും: നിൻ്റെ (കർമ്മങ്ങളുടെ) ഭാരം തൂക്കി നോക്കൂ. അപ്പോൾ അയാൾ പറയും: "എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ 'കാർഡ്' എന്താകാനാണ്?" അല്ലാഹു പറയും: "നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല." നബി -ﷺ- പറയുന്നു: "അങ്ങനെ ഈ ഏടുകൾ ഒരു തട്ടിലും, 'കാർഡ്' മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ കനം കുറഞ്ഞു പോവുകയും, 'കാർഡ്' കനം തൂങ്ങുകയും ചെയ്യും. (കാരണം) അല്ലാഹുവിൻ്റെ നാമത്തോടൊപ്പം യാതൊന്നും കനം തൂങ്ങുകയില്ല."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ)
التصنيف الشرعيفضائل التوحيد، الحياة الآخرةموضوعات الحديثأهمية التوحيد، سعة فضل الله عز وجل، الإيمان باليوم الآخرمحاور التعريف بالإسلامالحساب، النجاة بالدخول في الإسلام
"സ്വർഗത്തിൽ ഒരു അങ്ങാടിയുണ്ട്; സ്വർഗവാസികൾ അവിടെ എല്ലാ വെള്ളിയാഴ്ച്ചയും വന്നെത്തുന്നതാണ്. അപ്പോൾ വടക്ക് നിന്നൊരു കാറ്റ് വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും തലോടുകയും ചെയ്യും. അതോടെ അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിക്കും. അങ്ങനെ അവർ തങ്ങളുടെ വീട്ടുകാരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും; അവരുടെ ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ടായിരിക്കും. അവരുടെ വീട്ടുകാർ അവരോട് പറയും: "അല്ലാഹു തന്നെ സത്യം! നിങ്ങൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയതിന് ശേഷം നിങ്ങളുടെ ഭംഗിയും മനോഹാരിതയും അധികരിച്ചിരിക്കുന്നല്ലോ!?" അപ്പോൾ അവർ പറയും: അല്ലാഹു സത്യം! നിങ്ങളുടെയും ഭംഗിയും മനോഹാരിതയും വർദ്ധിച്ചിട്ടുണ്ട്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
التصنيف الشرعيصفات الجنة والنار