عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (234)
ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഹൗദിലെ പാത്രങ്ങൾ എങ്ങനെയാണ്?" നബി -ﷺ- പറഞ്ഞു: "മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആകാശത്തുള്ള നക്ഷത്രങ്ങളുടെയും താരകങ്ങളുടെയും എണ്ണത്തേക്കാളധികം അധികമുണ്ട് ഹൗദ്വിലെ പാത്രങ്ങൾ. ഇരുളു നിറഞ്ഞ, (പൊടികളില്ലാത്ത) തെളിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങളേക്കാൾ അധികമുണ്ടത്! സ്വർഗത്തിലെ പാത്രങ്ങൾ; അതിൽ നിന്ന് ആരെങ്കിലും കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല. സ്വർഗത്തിൽ നിന്ന് രണ്ട് വെള്ളച്ചാലുകൾ ഹൗദ്വിലേക്ക് വന്നു പതിക്കുന്നു; ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ അവന് പിന്നീട് ദാഹിക്കുകയില്ല. ഹൗദ്വിൻ്റെ വീതിക്ക് തുല്യമാണ് അതിൻ്റെ നീളവും. അമ്മാനിനും ഐലക്കുമിടയിലുള്ള ദൂരമുണ്ടായിരിക്കും അത്. അതിലെ വെള്ളം പാലിനേക്കാൾ കടുത്ത വെളുപ്പുള്ളതാണ്. തേനിനേക്കാൾ മധുരമുള്ളതും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഒരാൾ മറ്റൊരാൾക്കെതിരെ അയാൾ ഫാസിഖാണെന്നോ കാഫിറാണെന്നോ ആരോപിക്കുകയും, (ആരോപിതനിൽ) അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ പ്രസ്തുത കാര്യം അവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി ﷺ അല്ലാഹു പറഞ്ഞതായി അറിയിച്ചു: "എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.! എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിതെറ്റിയവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലുമായി തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് നിങ്ങൾ പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കുക സാധ്യമല്ല; എനിക്ക് ഉപകാരം എത്തിക്കാനും നിങ്ങൾക്ക് കഴിയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊന്നും വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊരു കുറവും വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് തേടുകയും, ഓരോ മനുഷ്യർക്കും അവൻ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ അത് യാതൊരു കുറവും വരുത്തുകയില്ല; സമുദ്രത്തിൽ പ്രവേശിപ്പിച്ച ഒരു സൂചി അതിൽ കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! (നിങ്ങൾക്കുള്ളത്) നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ്; ഞാൻ അവ നിങ്ങൾക്കായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശേഷം അതിനുള്ള പ്രതിഫലം പൂർണ്ണമായി ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അപ്പോൾ ആർക്കെങ്കിലും നന്മ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- യുടെ സ്വഹാബിമാരിൽ ചിലർ അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സമ്പത്തുള്ളവർ പ്രതിഫലങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു; ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവർ നിസ്കരിക്കുന്നു; ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവർ നോമ്പുമെടുക്കുന്നു; തങ്ങളുടെ സമ്പത്തിൽ അധികമുള്ളതിൽ നിന്ന് അവർ ദാനം നൽകുകയും ചെയ്യുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള)
ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ വികാരം നിറവേറ്റുന്നതിലും അവന് ദാനമുണ്ടെന്നോ?!" നബി -ﷺ- പറഞ്ഞു: "അവനത് ഹറാമായ മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകുമായിരുന്നില്ലേ?! അതു പോലെ, അവനത് അനുവദനീയമായതിൽ നിറവേറ്റിയാൽ അതിന് അവന് പ്രതിഫലവുമുണ്ട്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഹേ അബൂദർ,
നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നന്മകളിൽ യാതൊന്നും നീ നിസ്സാരമായി കാണരുത്; നിൻ്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുക എന്നതാണെങ്കിൽ പോലും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു