നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്
- التصنيف الشرعي
- الفضائل والآدابفضائل الأعمال الصالحةالفقهالصلاةصلاة التطوعالفقهالجنائززيارة القبورالعقيدةالإيمان بالرسلالإيمان بنبينا محمد صلى الله عليه وسلم
- موضوعات الحديث
- التوحيد وحمايتهأهمية التوحيدالتوحيد وحمايتهاتخاذ القبور مساجدحقوق النبي وأصحابهحقوق النبي ﷺ
- محاور التعريف بالإسلام
- الرسل والنبواتالغلو في الأنبياء
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
«لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ».
വീടുകളിൽ നിസ്കാരം തീർത്തും ഇല്ലാതാകുന്നത് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു; നിസ്കരിക്കപ്പെടാത്ത മഖ്ബറകൾക്ക് സമാനമായി വീടുകൾ മാറിപ്പോകാതിരിക്കുന്നതിന് വേണ്ടിയാണത്. അതോടൊപ്പം തൻ്റെ ഖബ്ർ ആവർത്തിച്ചാവർത്തിച്ച് സന്ദർശിക്കുന്നതിൽ നിന്നും നബി -ﷺ- വിലക്കുന്നു. അവിടെ സ്ഥിരമായി ഒത്തുകൂടുക എന്നത് പാടില്ല. കാരണം അത് ശിർകിലേക്ക് നയിക്കുന്ന വഴികളിലൊന്നാണ്. ഭൂമിയുടെ ഏതു ഭാഗത്ത് നിന്നാണെങ്കിലും അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാനും നബി -ﷺ- കൽപ്പിക്കുന്നു. കാരണം ദൂരെ നിന്നുള്ളവരുടെയും അടുത്തു നിന്നുള്ളവരുടെയും സ്വലാത്ത് നബി -ﷺ- യ്ക്ക് എത്തിക്കപ്പെടുന്നതാണ്. അതിനാൽ സ്വലാത്ത് എത്തിച്ചു നൽകുന്നതിന് വേണ്ടി നബി -ﷺ- യുടെ ഖബ്റിനരികിലേക്ക് ആവർത്തിച്ചു വരേണ്ടതില്ല.
ولا تجعلوا قبري عيدًا: العيد: ما يعتاد مجيئه وقصده من زمان ومكان، أي: لا تتخذوا قبري محل اجتماعٍ تترددون إليه وتعتادونه للصلاة والدعاء وغير ذلك.
അല്ലാഹുവിനുള്ള ആരാധനകളിൽ നിന്ന് വീടുകൾ ശൂന്യമാകുന്നത് ഈ ഹദീഥിലൂടെ വിലക്കപ്പെട്ടിരിക്കുന്നു.
നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രയിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു. കാരണം തൻ്റെ മേൽ സ്വലാത്ത് ചൊല്ലണമെന്ന് കൽപ്പിച്ചതിനോടൊപ്പം തന്നെ നബി -ﷺ- ഈ സ്വലാത്ത് തനിക്ക് (എവിടെ നിന്നാണെങ്കിലും) എത്തിക്കപ്പെടുന്നതാണെന്ന് കൂടെ അറിയിച്ചിരിക്കുന്നു. അതിനാൽ മസ്ജിദുന്നബവിയിൽ നിസ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ യാത്ര നടത്താൻ പാടുള്ളൂ. (ഖബ്റിലേക്ക് എന്ന നിയ്യത്ത് യാത്രയിൽ പാടില്ല).
നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുക എന്നത് ഒരു സ്ഥിരം ഏർപ്പാടാക്കരുത്. ഏതെങ്കിലുമൊരു സമയം പ്രത്യേകമായി നിശ്ചയിച്ചു കൊണ്ടോ, ഏതെങ്കിലുമൊരു രൂപം പ്രത്യേകമായി നിശ്ചയിച്ചു കൊണ്ടോ നബി -ﷺ- യുടെ ഖബ്ർ സന്ദർശിക്കുന്നതോ മറ്റാരുടെയെങ്കിലും ഖബ്ർ സന്ദർശിക്കുന്നതോ പാടില്ല.
നബി -ﷺ- ക്ക് അല്ലാഹുവിങ്കലുള്ള ആദരവ്. ഏതു സ്ഥലത്ത് വെച്ചും, ഏതു സമയത്തും അവിടുത്തേക്ക് മേൽ സ്വലാത്ത് ചൊല്ലൽ ഇസ്ലാമിൽ നിയമമാക്കപ്പെട്ടിരിക്കുന്നു.
ഖബ്റുകൾക്കരികിൽ വെച്ച് നിസ്കരിക്കാൻ പാടില്ല എന്ന കാര്യം സ്വഹാബികൾക്കിടയിൽ സ്ഥിരപ്പെട്ട വിഷയമായിരുന്നു; അത് കൊണ്ടാണ് നബി -ﷺ- വീടുകൾ ഖബ്റുകൾ പോലെയാക്കരുത് എന്ന് പറഞ്ഞത്. ഖബ്റുകളിൽ നിസ്കരിക്കാറില്ല എന്ന കാര്യം അവർക്ക് അറിയാമായിരുന്നു എന്ന് ഈ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാം.
സുനനു അബീദാവൂദ് (3/ 385) (2042).
സുനനു അബീദാവൂദ് (3/ 385) (2042).
കൂടുതൽ (8)
الجديد في شرح كتاب التوحيد.
لمحمد القرعاوي (ص202).
الملخص في شرح كتاب التوحيد.
لصالح الفوزان (ص185).
الجديد في شرح كتاب التوحيد.
لمحمد القرعاوي (ص202).
الملخص في شرح كتاب التوحيد.
لصالح الفوزان (ص185).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
7 ഗ്രന്ഥങ്ങൾ- ഹിസ്നുൽ മുസ്ലിം: ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള ദിക്റുകൾحصن المسلم"നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ സ്ഥിരസന്ദർശനത്തിൻ്റെ കേന്ദ്രമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." [267]
- കിത്താബുത്തൗഹീദ്كتاب التوحيد للشيخ محمد بن عبد الوهاب"നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്. എൻ്റെ ഖബ്റിനെ നിങ്ങൾ സ്ഥിരസന്ദർശനത്തിൻ്റെ കേന്ദ്രമാക്കരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."
കൂടുതൽ (5)
- المختصر في آداب السفر وصفة الحج والعمرة وآداب الزيارة والأدعية الجامعة مع ملحق بالفتاوى والمخالفات3- المختصر في آداب زيارة المسجد النبوي وأحكامها (للحرمين)«لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» [2].
- المختصر في آداب زيارة المسجد النبوي وأحكامهاالمختصر في آداب زيارة المسجد النبوي وأحكامها (للحرمين)«لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ» [2].
- رسالة في الأذكار1«لَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ».
- مجموعة زاد العقيده (4)العقيدة 4«لا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ؛ فَإِنَّ صَلاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ».
- موسوعة الإيمان«وَصَلُّوا عَلَيَّ؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ».