ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്
അബൂ ഉമാമ അൽ-ബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു, അവരിൽ ഒരാൾ അതിയായി ഇബാദത്തുകൾ നിർവ്വഹിക്കുന്ന ഒരു 'ആബിദും', മറ്റൊരാൾ ദീനിൽ വിജ്ഞാനമുള്ള പണ്ഡിതനായ 'ആലിമും' ആയിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു:
"ഒരു ആബിദിനേക്കാൾ ഒരു ആലിമിനുള്ള ശ്രേഷ്ഠത, നിങ്ങളിൽ ഏറ്റവും താഴെയുള്ളവന് മേൽ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്." പിന്നീട് നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശങ്ങളിലുള്ളവരും ഭൂമികളിലുള്ളവരും, മാളത്തിലെ ഉറുമ്പുപോലും, മത്സ്യങ്ങൾ പോലും, ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നവനുവേണ്ടി പ്രാർത്ഥിക്കുന്നു."
«فَضْلُ العَالِمِ عَلَى العَابِدِ كَفَضْلِي عَلَى أَدْنَاكُمْ»، ثُمَّ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَيْرَ».
നബി -ﷺ- യുടെ അടുത്ത് രണ്ട് പേരെക്കുറിച്ച് പരാമർശിക്കപ്പെട്ടു. ഒരാൾ ആരാധനകളിൽ മുന്നേറിയ ആളും (ആബിദ്), മറ്റൊരാൾ പണ്ഡിതനും (ആലിം) ആണ്. അവരിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്നതായിരുന്നു ചോദ്യം. അപ്പോൾ നബി -ﷺ- പറഞ്ഞു: ശരീഅത്ത് വിജ്ഞാനങ്ങൾ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതന്, തനിക്ക് മേൽ നിർബന്ധമായ അറിവ് മാത്രം മനസ്സിലാക്കിയ ശേഷം ആരാധനകളിൽ മുഴുകുന്ന ഒരു ആബിദിനേക്കാൾ ശ്രേഷ്ഠതയുണ്ട്; (ശ്രേഷ്ഠതയിൽ) ഏറ്റവും താഴ്ന്ന പദവിയിലുള്ള സ്വഹാബിയെക്കാൾ നബി -ﷺ- ക്കുള്ള ശ്രേഷ്ഠതയും പദവിയും പോലെയാണ് അവർ രണ്ടു പേർക്കുമിടയിലെ വ്യത്യാസം. പിന്നീട് നബി -ﷺ- ഇതിന്റെ കാരണം വിശദീകരിച്ചു: അല്ലാഹുവും, അർശിന്റെ വാഹകരായ മലക്കുകളും, ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിലുള്ള മനുഷ്യരും ജിന്നുകളും എല്ലാ മൃഗങ്ങളും, -മാളത്തിലുള്ള ഉറുമ്പും, മത്സ്യങ്ങളും ഉൾപ്പെടെ (കരയിലെയും കടലിലെയും ജീവികളെല്ലാം ഇതിൽ ഉൾപ്പെടുന്നു)-; സൃഷ്ടികളെല്ലാം ജനങ്ങളുടെ രക്ഷയ്ക്കും വിജയത്തിനും കാരണമാകുന്ന ദീനിൻ്റെ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന രീതികളിൽ പെട്ടതാണ്: നന്മകൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് സംസാരിക്കലും, ഉപമകളിലൂടെ കാര്യങ്ങൾ വിവരിക്കലും.
വിജ്ഞാനം പഠിക്കുകയും പഠിച്ചത് അർഹമായ വിധത്തിൽ പ്രവർത്തിക്കുകയും പ്രബോധനം നിർവ്വഹിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർക്കുള്ള മഹത്തായ സ്ഥാനം.
പണ്ഡിതന്മാരെയും വിജ്ഞാനം തേടുന്ന മതവിദ്യാർത്ഥികളെയും ആദരിക്കണമെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.
ജനങ്ങൾക്ക് നന്മ പഠിപ്പിക്കാൻ ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു; കാരണം അവർക്ക് രക്ഷ പ്രാപിക്കാനും സൗഭാഗ്യം ലഭിക്കാനുമുള്ള വഴി അതിലൂടെയാണ് നേടിയെടുക്കാൻ സാധിക്കുക.
സുനനുത്തിർമിദി (4/ 416) (2685).
കൂടുതൽ (12)
كنوز رياض الصالحين.
لمجموعة من الباحثين (16/ 481).
مرقاة المفاتيح شرح مشكاة المصابيح.
لعلي القاري (1/ 298).
فيض القدير شرح الجامع الصغير.
للمناوي (4/ 432).
بهجة الناظرين شرح رياض الصالحين.
لسليم الهلالي (2/ 469).
تطريز رياض الصالحين.
لفيصل آل مبارك (ص758).
نزهة المتقين شرح رياض الصالحين.
لمجموعة من الباحثين (2/ 954).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
3 ഗ്രന്ഥങ്ങൾകൂടുതൽ (3)
- رياض الصالحينرياض الصالحين مع فوائد وهدايات - 6«فضلُ العالم علىٰ العَابدِ كفضلِي علىٰ أدْنَاكم»،
- مشروع المنهج التعليميمادة الدعوة«إِنَّ اللهَ وَمَلَائِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَيْرَ»
- مشروع المنهج التعليميمادة الدعوة«إِنَّ اللهَ وَمَلَائِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَيْرَ».