Skip to content

അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." അവിടുന്ന് മൂന്നു തവണ അക്കാര്യം പറഞ്ഞു.

«هلك المُتَنَطِّعُون» قالها ثلاثًا.

ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
സ്വീകാര്യയോഗ്യമായത്
വിശദീകരണം

വ്യക്തമായ വിജ്ഞാനമോ നേർമാർഗമോ ഇല്ലാതെ തങ്ങളുടെ ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യത്തിലും, വാക്കുകളിലും പ്രവർത്തനങ്ങളിലും അതിരുകവിയുന്നവർ നഷ്ടക്കാരാവുകയും നാശമടയുകയും ചെയ്തിരിക്കുന്നു എന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി -ﷺ- കൊണ്ടുവന്ന ദീനിൻ്റെ അതിരുകൾ ലംഘിക്കുന്ന ഏതൊരാൾക്കും ഈ താക്കീത് ബാധകമാണ്.

പദാർത്ഥങ്ങൾ

....:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

ഒരു കാര്യത്തിലും അതിരുകവിയുകയോ അമിതമായ കടുപ്പം കാണിക്കുകയോ വേണ്ടതില്ല. എല്ലാ കാര്യത്തിലും ഈ സ്വഭാവം അകറ്റി നിർത്തുകയാണ് വേണ്ടത്. പ്രത്യേകിച്ചും ആരാധനകളുടെ വിഷയത്തിലും സച്ചരിതരായ സ്വാലിഹീങ്ങളെ ആദരിക്കുന്ന വിഷയത്തിലും.

ആരാധനകളിലും മറ്റുമെല്ലാം പൂർണ്ണത കൈവരിക്കാനുള്ള ശ്രമം പ്രശംസനീയമാണ്. നബി -ﷺ- പഠിപ്പിച്ച മാർഗം അതുപോലെ പിൻപറ്റിക്കൊണ്ടാണ് അക്കാര്യം പൂർത്തീകരിക്കേണ്ടത്.

ഗുരുതരവും ഗൗരവപ്പെട്ടതുമായ വിഷയങ്ങൾ ഊന്നിയൂന്നിപ്പറയുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു. അത് കൊണ്ടാണ് ഈ വിഷയം അവിടുന്ന് മൂന്നു തവണ ആവർത്തിച്ചത്.

ഇസ്‌ലാമിൻ്റെ ലാളിത്യവും എളുപ്പവും.

പരിശോധകൻ

സ്വഹീഹ് മുസ്ലിം (4/ 2055) (2670).

കൂടുതൽ (4)

الجديد في شرح كتاب التوحيد.

للقرعاوي (ص180).

الملخص في شرح كتاب التوحيد.

لصالح الفوزان (ص167).