നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
ഉഥ്‌മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്."
«خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ».
വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടും മനപാഠമാക്കി കൊണ്ടും തർതീൽ ചെയ്തു കൊണ്ടും, ഖുർആനിൻ്റെ അർത്ഥവും വിശദീകരണവും പഠിച്ചു കൊണ്ടും, തൻ്റെ പക്കലുള്ള ഖുർആനിക വിജ്ഞാനങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു കൊണ്ടും ജീവിക്കുന്നവരാണ് മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അല്ലാഹുവിങ്കൽ ഉന്നത പദവിക്ക് അർഹരാകുന്നവരും എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.
വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠത. സംസാരങ്ങളിൽ ഏറ്റവും നല്ല സംസാരം അതാണ്; കാരണം അല്ലാഹുവിൻ്റെ സംസാരമാണ് വിശുദ്ധ ഖുർആൻ.
വിദ്യാർത്ഥികളിൽ ഏറ്റവും നല്ലവർ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നവരാണ്; അതല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി ഒതുങ്ങിക്കൂടുന്നവരല്ല.
വിശുദ്ധ ഖുർആൻ പഠിക്കുക എന്നാൽ ഖുർആൻ പാരായണവും ഖുർആനിൻ്റെ ആശയാർത്ഥവും അതിലെ വിധിവിലക്കുകളും പഠിക്കലാണ്; അദ്ധ്യാപനമെന്നാലും ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്നതാണ്.
സ്വഹീഹുൽ ബുഖാരി (6/ 192) (5027).
കൂടുതൽ (8)
فتح الباري شرح صحيح البخاري.
لابن حجر العسقلاني (1/ 374).
بهجة الناظرين شرح رياض الصالحين.
لسليم الهلالي (2/ 226).
نزهة المتقين شرح رياض الصالحين.
لمصطفى الخن وغيره (1/ 740).
شرح رياض الصالحين.
لابن عثيمين (4/ 638).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
14 ഗ്രന്ഥങ്ങൾകൂടുതൽ (14)
- الذكر والدعاء والعلاج بالرقي من الكتاب والسنة"خيركم مَنْ تعلّم القرآن وعلمه "
- المناهج التعليمية - الصف السادسالمناهج الدراسية - الحديث - الصف السادس - الفصل الأول «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ»
- المنتقى من المتجر الرابح في ثواب العمل الصالح - المعتمدالمنتقى من المتجر الرابح في ثواب العمل الصالح“خيركم من تعلم القرآن وعلمه”.
- النفحات المكية في تفسير كتاب رب البريةالصفحات الأولى والمقدمة«خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» [1]،
- تحفة الأخيار تحفة الأخيار (ببيان جملة نافعة مما ورد في الكتاب والسنة من الأدعية والأذكار)«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ» [3].
- دين الإسلام تعرضه نصوص القرآن وسنة خير الأنامعرض دين الإسلام بالأدلة النقلية(خيركم من تعلم القرآن وعلمه)[21]
- رياض الصالحينرياض الصالحين مع فوائد وهدايات - 5«خيرُكُمْ مَنْ تَعَلَّمَ القرآنَ وعَلَّمَهُ».
- مجالس تدارس القرآن للمبتدئين (سورة الفاتحة وقصار المفصّل)1«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»([44]).
- مشروع منهاج زادكزادك 1 طالب«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَه»
- مشروع منهاج زادكزادك 1 طالب«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ و................».
- مشروع منهاج زادكزادك 3 طالب نهائي«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»
- نبراس طالب (1)1«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»
- نبراس طالب (1)1«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»
- نبراس طالب (3)نبراس طالب 3«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَه»