7 : 206
إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
Explanation & meanings · 1
- മനുഷ്യരെക്കാള്‍ എത്രയോ ഉയര്‍ന്ന സ്ഥാനമുളളവരാണ് അല്ലാഹുവിങ്കല്‍ സാമീപ്യമുള്ള മലക്കുകള്‍. എന്നിട്ടും അഹങ്കാരം അവരെ തീണ്ടുകപോലും ചെയ്യുന്നില്ല.