7 : 102
وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ
അവരില്‍ അധികപേര്‍ക്കും കരാറുപാലിക്കുന്ന സ്വഭാവം നാം കണ്ടില്ല. തീര്‍ച്ചയായും അവരില്‍ അധികപേരെയും ധിക്കാരികളായിത്തന്നെയാണ് നാം കണ്ടെത്തിയത്.
Explanation & meanings · 1
- അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്ന കരാറ്, പ്രവാചകനെ അനുസരിക്കുകയും സഹായിക്കുകയും ചെയ്യാമെന്ന കരാറ്, മനുഷ്യര്‍ അന്യോന്യം ചെയ്യുന്ന കരാറ് എല്ലാം പാലിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയത്രെ.