Skip to content
ന്നിസാഅ് /

ആയത്ത് 95

4 : 95

ആയത്ത് 95 of ന്നിസാഅ് (4 : 95). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

ന്നിസാഅ് ആയത്തുകൾ 176
4 : 95

لَّا يَسۡتَوِي ٱلۡقَٰعِدُونَ مِنَ ٱلۡمُؤۡمِنِينَ غَيۡرُ أُوْلِي ٱلضَّرَرِ وَٱلۡمُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ فَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ عَلَى ٱلۡقَٰعِدِينَ دَرَجَةٗۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَفَضَّلَ ٱللَّهُ ٱلۡمُجَٰهِدِينَ عَلَى ٱلۡقَٰعِدِينَ أَجۡرًا عَظِيمٗا

ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.

Explanation & meanings · 1
  1. 'എല്ലാവരും' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുളളത് ധനം കൊണ്ടും ദേഹം കൊണ്ടും യുദ്ധം ചെയ്യുന്നവരും, ന്യായമായ കാരണത്താല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവരുമാണ്. എന്നാല്‍ എല്ലാവരും യുദ്ധത്തില്‍ പങ്കെടുക്കല്‍ അനിവാര്യമായ ഒരു സന്ദര്‍ഭത്തില്‍ ന്യായമായ കാരണം കൂടാതെ യുദ്ധരംഗത്തു നിന്ന് ഒഴിഞ്ഞു മാറുന്നവര്‍ക്ക് അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിക്കാവുന്നതല്ല. സൂറതു ത്തൗബയില്‍ ഈ കാര്യം വരുന്നുണ്ട്.