Skip to content
آل عِمران /

ആയത്ത് 35

3 : 35
آل عِمران ആയത്തുകൾ 200
3 : 35

إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ

ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

Explanation & meanings · 1
  1. ആണ്‍കുട്ടികളെ ബൈത്തുല്‍മുഖദ്ദസിലേക്ക് സേവകരാക്കാന്‍ നേര്‍ച്ച നേരുക എന്നത് അക്കാലത്ത് ഒരു സമ്പ്രദായമായിരുന്നു. ഈ സേവനം പെണ്‍കുട്ടികള്‍ക്ക് യോജിച്ചതായി അവര്‍ കരുതിയിരുന്നില്ല. എന്നിട്ടും മര്‍യമിൻ്റെ കര്യത്തില്‍ തൻ്റെ നേര്‍ച്ച നിറവേറ്റാന്‍ തന്നെ അവരുടെ മാതാവ് തീരുമാനിക്കുകയാണ് ചെയ്തത്.