25 : 38
وَعَادٗا وَثَمُودَاْ وَأَصۡحَٰبَ ٱلرَّسِّ وَقُرُونَۢا بَيۡنَ ذَٰلِكَ كَثِيرٗا
ആദ് സമുദായത്തേയും, ഥമൂദ് സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും (നാം നശിപ്പിച്ചിട്ടുണ്ട്.)
Explanation & meanings · 1
- റസ്സുകാരെ സംബന്ധിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ശുഐബ് നബി(عليه السلام)യുടെ ജനതയാണ് ഇവരെന്നാണ് ഒരഭിപ്രായം. ഥമൂദ് സമുദായത്തിലെ ഒരു വിഭാഗമാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്.