Skip to content
إبراهِيم /

ആയത്ത് 46

14 : 46
إبراهِيم ആയത്തുകൾ 52
14 : 46

وَقَدۡ مَكَرُواْ مَكۡرَهُمۡ وَعِندَ ٱللَّهِ مَكۡرُهُمۡ وَإِن كَانَ مَكۡرُهُمۡ لِتَزُولَ مِنۡهُ ٱلۡجِبَالُ

അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം. അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല

Explanation & meanings · 1
  1. 'മക്‌റുഹും' എന്ന വാക്കിന് അവരുടെ തന്ത്രം എന്നും, അവരോടുളള തന്ത്രം എന്നും അര്‍ത്ഥമാകാവുന്നതാണ്. അവര്‍ക്കായുളള അല്ലാഹുവിൻ്റെ തന്ത്രം കൊണ്ടുളള വിവക്ഷ അവര്‍ക്കുവേണ്ടി തന്ത്രപൂര്‍വ്വം ഒരുക്കിയിട്ടുളള ശിക്ഷ തന്നെ. അവരുടെ തന്ത്രം എന്ന് ഭാഷാന്തരപ്പെടുത്തുമ്പോള്‍ തന്ത്രത്തിൻ്റെ ഫലമായിരിക്കും വിവക്ഷിക്കപ്പെടുന്നത്.