Skip to content

നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."

لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلَا مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلَاقًا».

ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

മോശമായ സംസാരമോ പ്രവർത്തനങ്ങളോ നബി -ﷺ- യുടെ സ്വഭാവങ്ങളിൽ പെട്ടതായിരുന്നില്ല. അവിടുന്ന് അത് ഉദ്ദേശ്യത്തോടെ പറയുകയോ, കൽപ്പിച്ചുണ്ടാക്കി പറയുകയോ ചെയ്യാറുണ്ടായിരുന്നില്ല. മഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. നബി -ﷺ- പറയുമായിരുന്നു: "അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്." ജനങ്ങൾക്ക് നന്മ ചെയ്യലും, മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, ഉപദ്രവങ്ങൾ തടയലും, ഉപദ്രവമേറ്റാൽ ക്ഷമിക്കലും, ജനങ്ങളോട് മനോഹരമായി ഇടപഴകലും അതിൽ പെട്ടതാണ്.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

മോശമായ വാക്കുകളും വൃത്തികെട്ട പ്രവർത്തികളും ഒരു മുഅ്മിൻ നിർബന്ധമായും ഉപേക്ഷിച്ചിരിക്കണം.

നബി -ﷺ- യുടെ സ്വഭാവത്തിൻ്റെ പൂർണ്ണത. അവിടുത്തെ ജീവിതത്തിൽ സൽകർമ്മങ്ങളും പരിശുദ്ധമായ സംസാരവുമല്ലാതെ ഉണ്ടായിട്ടില്ല.

പരസ്പരം മത്സരിക്കേണ്ട മേഖലയാണ് സൽസ്വഭാവമെന്നത്. ആരെങ്കിലും അതിൽ മറ്റുള്ളവരെ മുൻകടന്നാൽ അവനാണ് അവരിൽ പരിപൂർണ്ണമായ ഈമാനുള്ളവനും അവരിൽ ഏറ്റവും നല്ലവനും.

പരിശോധകൻ

സ്വഹീഹുൽ ബുഖാരി (4/ 189) (3559).

സ്വഹീഹ് മുസ്ലിം (4/ 1810) (2321).

കൂടുതൽ (4)

بهجة الناظرين شرح رياض الصالحين.

لسليم الهلالي (1/ 672).

تطريز رياض الصالحين.

لفيصل آل مبارك (ص410).