Skip to content

നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു:

"നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ."

«أَتِمُّوا الصَّفَّ المُقَدَّمَ، ثُمَّ الَّذِي يَلِيهِ، فَمَا كَانَ مِنْ نَقْصٍ فَلْيَكُنْ فِي الصَّفِّ المُؤَخَّرِ».

(അബൂദാവൂദ്, നസാഈ)
സ്വീകാര്യയോഗ്യമായത്
വിശദീകരണം

ജമാഅത്തായി നിസ്കരിക്കുന്ന പുരുഷന്മാരോട് ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കാനും, ശേഷം അതിനോട് അടുത്ത സ്വഫ്ഫ് പൂർത്തിയാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ഇപ്രകാരം അവസാനത്തെ സ്വഫ്ഫ് വരെ കൊണ്ടുപോകണം. ഇനി ഏതെങ്കിലുമൊരു സ്വഫ്ഫിൽ വല്ല കുറവും ഉണ്ടാവുകയാണെങ്കിൽ, അത് അവസാനത്തെ സ്വഫ്ഫിലായിരിക്കണം.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

സ്വഫ്ഫുകൾ ശരിയാക്കുന്നതിലെ സുന്നത്ത്.

നിസ്കരിക്കുന്നവർ മുൻനിരകളിലെ സ്വഫ്ഫുകളിൽ വിടവ് വരുത്താൻ പാടില്ല; മറിച്ച്, കുറവ് ഉണ്ടാകുകയാണെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിൽ മാത്രമായിരിക്കണം.

പരിശോധകൻ

സുനനു അബീദാവൂദ് (2/ 10) (671).

സുനനുന്നസാഈ (2/ 93) (818).

കൂടുതൽ (1)

شرح سنن أبي داود للعباد (89/ 25).