72 : 19
وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدٗا
അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.
Explanation & meanings · 1
- 'അവര്‍' എന്നത് ജിന്നുകളെപ്പറ്റിയാണെന്നും, സ്വഹാബികളെപ്പറിയാണെന്നും നബി(ﷺ)യെ പരിഹസിക്കാനും അപമാനിക്കാനുംവേണ്ടി തിങ്ങിക്കൂടിയിരുന്ന ശത്രുക്കളെപ്പറ്റിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കളാണെന്നാണ് പ്രബലാഭിപ്രായം.