Skip to content
الأعرَاف /

ആയത്ത് 157

7 : 157

ആയത്ത് 157 of الأعرَاف (7 : 157). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الأعرَاف ആയത്തുകൾ 206
7 : 157

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ

(അതായത്‌) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ (അല്ലാഹുവിൻ്റെ) ദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.

Explanation & meanings · 2
  1. ഫാറഖ്‌ലീത്തിൻ്റെ ആഗമനത്തെപ്പറ്റി യോഹന്നാന്റെ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ പ്രവചിച്ചിട്ടുണ്ട്. ഗ്രീക്ക് ഭാഷയിലെ ഫാറഖ്‌ലീത്തിനും, അറബിയിലെ മുഹമ്മദിനും ഒരേ അര്‍ഥമാണ്.
  2. ഇസ്‌റാഈല്യരുടെ ധിക്കാരനടപടികള്‍ നിമിത്തം അവരുടെ മേല്‍ ചില പ്രത്യേക വിലക്കുകള്‍ - ശനിയാഴ്ച ഭൗതിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനും, ചില തരം മാംസങ്ങള്‍ ഭക്ഷിക്കുന്നതിനും ഉണ്ടായിരുന്ന വിലക്കുകള്‍ പോലെ - അല്ലാഹു ഏര്‍പ്പെടുത്തിയിരുന്നു. റസൂല്‍ (ﷺ) മുഖേന അല്ലാഹു അത് ഒഴിവാക്കിക്കൊടുത്തു.