6 : 105
وَكَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُۥ لِقَوۡمٖ يَعۡلَمُونَ
അപ്രകാരം നാം വിവിധ രൂപത്തില്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. നീ (വല്ലവരില്‍ നിന്നും) പഠിച്ചുവന്നതാണെന്ന് അവിശ്വാസികള്‍ പറയുവാനും, എന്നാല്‍ മനസ്സിലാക്കുന്ന ആളുകള്‍ക്ക് നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്.
Explanation & meanings · 1
- ഏതെങ്കിലും യഹൂദ പണ്ഡിതന്മാരില്‍ നിന്നോ ക്രൈസ്തവ പുരോഹിതന്മാരില്‍ നിന്നോ പഠിച്ച ആശയങ്ങളായിരിക്കും മുഹമ്മദ് നബി(ﷺ) പ്രബോധനം ചെയ്യുന്നതെന്ന് നബി(ﷺ)യുടെ എതിരാളികളില്‍ ചിലര്‍ ജല്‍പിച്ചിരുന്നു.