Skip to content
المَائدة /

ആയത്ത് 107

5 : 107

ആയത്ത് 107 of المَائدة (5 : 107). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

المَائدة ആയത്തുകൾ 120
5 : 107

فَإِنۡ عُثِرَ عَلَىٰٓ أَنَّهُمَا ٱسۡتَحَقَّآ إِثۡمٗا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسۡتَحَقَّ عَلَيۡهِمُ ٱلۡأَوۡلَيَٰنِ فَيُقۡسِمَانِ بِٱللَّهِ لَشَهَٰدَتُنَآ أَحَقُّ مِن شَهَٰدَتِهِمَا وَمَا ٱعۡتَدَيۡنَآ إِنَّآ إِذٗا لَّمِنَ ٱلظَّٰلِمِينَ

ഇനി അവര്‍ (രണ്ടു സാക്ഷികള്‍) കുറ്റത്തിന് അവകാശികളായിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത് ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട (പരേതനോട്‌) കൂടുതല്‍ ബന്ധമുള്ള മറ്റ് രണ്ടുപേര്‍ അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നില്‍ക്കണം. എന്നിട്ട് അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍പെട്ടവരായിരിക്കും.

Explanation & meanings · 2
  1. വസ്വിയ്യത്തിന് സക്ഷ്യം വഹിച്ചവര്‍ വ്യാജവാദികളായിരുന്നുവെന്ന് വ്യക്തമായ തെളിവ് കിട്ടിയാല്‍ അവരുടെ സത്യസന്ധതക്കെതിരില്‍ പരേതൻ്റെ ഏറ്റവുമടുത്ത രണ്ട് അനന്തരാവകാശികള്‍ക്ക് സാക്ഷ്യം വഹിക്കാവുന്നതാണ്.
  2. വ്യാജ വസ്വിയ്യത്ത് വാദം കൊണ്ട് നഷ്ടം പറ്റുന്നവര്‍ നിയമപ്രകാരമുളള അനന്തരാവകാശികളാണല്ലോ. അതുകൊണ്ടാണ് വ്യാജ വസ്വിയ്യത്ത് സാക്ഷ്യം അനന്തരാവകാശികള്‍ക്കെതിരിലുളള കുറ്റകൃത്യമാകുന്നത്.