Skip to content
غَافِر /

ആയത്ത് 85

40 : 85

ആയത്ത് 85 of غَافِر (40 : 85). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

غَافِر ആയത്തുകൾ 85
സൂറത്ത് · غَافِر
മലയാളം · Kunhi
40 : 85

فَلَمۡ يَكُ يَنفَعُهُمۡ إِيمَٰنُهُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ وَخَسِرَ هُنَالِكَ ٱلۡكَٰفِرُونَ

എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.

Explanation & meanings · 1
  1. അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി പ്രവാചകര്‍ നല്കിയ താക്കീതുകള്‍ പുച്ഛിച്ചു തള്ളിയ ജനവിഭാഗങ്ങളൊക്കെ ശിക്ഷ കണ്‍മുമ്പില്‍ കണ്ട സന്ദര്‍ഭത്തില്‍ അല്ലാഹുവില്‍ വിശ്വാസം പ്രഖ്യാപിക്കാന്‍ സന്നദ്ധരായിരുന്നു. പക്ഷെ, മരണം മുന്നില്‍ കാണുമ്പോഴത്തെ ആ പ്രഖ്യാപനം അല്ലാഹു പരിഗണിക്കുകയേ ഇല്ല. ശിക്ഷ ലഘൂകരിച്ചു കിട്ടാന്‍ അത് പ്രയോജനപ്പെടുകയുമില്ല.