Skip to content
يسٓ /

ആയത്ത് 60

36 : 60
يسٓ ആയത്തുകൾ 83
സൂറത്ത് · يسٓ
മലയാളം · Kunhi
36 : 60

۞ أَلَمۡ أَعۡهَدۡ إِلَيۡكُمۡ يَٰبَنِيٓ ءَادَمَ أَن لَّا تَعۡبُدُواْ ٱلشَّيۡطَٰنَۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ

ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌ എന്ന്? തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.

Explanation & meanings · 1
  1. പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതില്‍ നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കുന്നതിലാണ് പിശാച് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മനുഷ്യരില്‍ ചിലര്‍ പിശാചുക്കളെത്തന്നെ ആരാധിക്കുന്നു. പലരും പിശാച് നിര്‍ദേശിക്കുന്ന വ്യാജദൈവങ്ങളെ ആരാധിക്കുന്നു. പിശാചിനെ സംതൃപ്തനാക്കുന്നതും പിശാചിന്റെ ഉദ്ദേശ്യം സഫലമാക്കുന്നതുമായ എല്ലാ ആരാധനയും ഒരര്‍ത്ഥത്തില്‍ പിശാചിനുള്ള ആരാധന തന്നെ.